വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. ഇത്തവണ, കഞ്ചാവ് കേസിലാണ് സോഷ്യൽ മീഡിയയുടെ വിചാരണ. കശ്യപ് പുക വലിക്കാനായി പേപ്പർ ചുരുട്ടുന്ന ദൃശ്യമാണ് ചർച്ചയായിരിക്കുന് നത്. യൂട്യൂബിൽ വന്ന ഒരു വിഡിയോയിൽ നിന്നുമെടുത്ത ക്ലിപ്പ് പ്രചരിപ്പിക്കുന്നവർ അനുരാഗ് കശ്യപ് കഞ്ചാവ് ച ുരുട്ടുന്നതാണെന്നാണ് ആരോപിക്കുന്നത്.
സംവിധായകൻ കഞ്ചാവ് ചുരുട്ടുകയാണെന്ന് മുംബൈ പൊലീസിനെ മെൻഷൻ ചെ യ്ത് ഒരാൾ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിയമവിരുദ്ധമാണിതെന്നും അയാൾ പറഞ്ഞു. ഇൗ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അത് നിഷേധിച്ച് അനുരാഗ് തന്നെ രംഗത്തെത്തി. ‘മുംബൈ പൊലീസ് ദയവ് ചെയ്ത് ഇൗ വിഷയം ശ്രദ്ധിക്കണം. ഞാൻ ചുരുട്ടുന്നത് പുകയിലയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഭക്തൻമാരുടെയും ട്രോളൻമാരുടെയും തൃപ്തിക്ക് വേണ്ടി ഇൗ സംഭവം വിശദമായി അന്വേഷണം നടത്തണമെന്നും’ അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
Yes please for once @MumbaiPolice look into it. Once and for all let’s make it clear that I roll tobacco and please thoroughly investigate for the satisfaction of the bhakts and the trolls .. https://t.co/ZHv3CwpVBG
— Anurag Kashyap (@anuragkashyap72) April 9, 2020
അതേസമയം, ഇൗ ലോക്ഡൗൺ കാലത്ത് എവിടെ നിന്നാണ് പുകയില ലഭിച്ചതെന്നാണ് ചിലരുടെ സംശയം. ‘നിങ്ങളുടെ സത്യസന്ധത ഭയങ്കരം തന്നെ. പുകയില വാങ്ങിച്ച് അത് ചുരുട്ടി ഉപയോഗിക്കുന്നു. എവിടെ നിന്നാണ് ഇപ്പോൾ നിങ്ങൾക്ക് പുകയില ലഭിച്ചത്. മയക്കുമരുന്ന് കടയിൽ നിന്നോ.. അതോ.. പച്ചക്കറി കടയിൽ നിന്നോ...??’ ഒരാൾ അനുരാഗിെൻറ ട്വീറ്റിന് മറുപടിയായി കുറിച്ചു.
ഇന്ത്യൻ സിനിമകൾ നിരൂപണം നടത്തുന്ന വിദേശ ചാനലായ ‘അവർ സ്റ്റുപിഡ് റിയാക്ഷൻ’ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച വിഡിയോ കോൺഫറൻസിങ് അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് പുകയില ചുരുട്ടുന്ന ദൃശ്യമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.