വിക്രം വേദ ഹിന്ദിയിൽ ഷാരൂഖ് തന്നെ; എന്നാൽ മാധവൻ പുറത്താകുമോ ?

മക്കൾ സെൽവൻ വിജയ് സേതുപതിയും ആർ. മാധവനും ഒന്നിച്ച വിക്രം വേദയുടെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാൻ തന്നെയെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെ ആരാധകരെ നിരാശനാക്കുന്ന മറ്റൊരു വാർത്ത കൂടി. പരിക്കിനെ തുടർന്ന് മാധവൻ രോഹിത് ഷെട്ടി ചിത്രമായ സിംഭയിലെ വില്ലൻ വേഷത്തിൽ നിന്ന് പുറത്തായിരിക്കുന്നു. ഈ പരിക്ക് വിക്രം വേദയിലെ മാധവന്‍റെ വേഷത്തെല ബാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമാ നിരൂപകൻ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മാധവനും തനിക്ക് പരിക്ക് പറ്റിയതായും രോഹിത് ഷെട്ടി ചിത്രത്തിൽ നിന്ന് പുറത്തായതായും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

പുഷ്​കർ ഗായത്രി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിജയ സിനിമകളുടെ അമരക്കാരായ രാജ്​കുമാർ ഹിരാനിയും ആനന്ദ്​ എൽ റായ്​യും ചേർന്ന വൈ നോട്ട്​ സ്​റ്റുഡിയോയാണ്​ വിക്രം വേദയെ ഹിന്ദിയിലേക്ക്​ കൊണ്ടുപോകുന്നത്​. അനിൽ അംബാനിയുടെ റിലയൻസ്​ എൻറർടൈൻമ​​െൻറ്​സ്​, പ്ലാൻ സി സ്​റ്റുഡിയോസ്​ എന്നിവരാണ്​ സഹനിർമാതാക്കൾ. മാധവൻ, വിജയ്​ സേതുപതി കൂട്ടുകെട്ടി​​​െൻറ മത്സരിച്ചുള്ള അഭിനയത്തിലൂടെ തമിഴ് ചിത്രത്തിന്​ ബോക്​സോഫീസ്​ കളക്ഷനൊപ്പം നിരൂപക പ്രശംസകളും നേടിക്കൊടുത്തിരുന്നു. 

Tags:    
News Summary - Vikram Vedha Hindi remake cast details out: Is Madhavan reprising the role opposite Shah Rukh Khan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.