ആർ മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച് കഴിഞ്ഞ വർഷം കോളീവുഡിനെ ഇളക്കിമറിച്ച ബ്ലോക്ബസ്റ്റർ ചിത്രം വിക്രം വേദ ബോളിവുഡിലേക്ക്. വിജയ സിനിമകളുടെ അമരക്കാരായ രാജ്കുമാർ ഹിരാനിയും ആനന്ദ് എൽ റായ്യും ചേർന്ന വൈ നോട്ട് സ്റ്റുഡിയോയാണ് വിക്രം വേദയെ ഹിന്ദിയിലേക്ക് കൊണ്ടുപോകുന്നത്. അനിൽ അംബാനിയുടെ റിലയൻസ് എൻറർടൈൻമെൻറ്സ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നിവരാണ് സഹനിർമാതാക്കൾ.
മാധവൻ, വിജയ് സേതുപതി കൂട്ടുകെട്ടിെൻറ മത്സരിച്ചുള്ള അഭിനയത്തിലൂടെ ചിത്രത്തിന് ബോക്സോഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസകളും നേടിക്കൊടുത്തിരുന്നു.
പുഷ്കർ ഗായത്രി ദമ്പതികൾ സംവിധാനം ചെയ്ത വിക്രം വേദ റീമേക്ക് ചെയ്യാൻ നേരത്തെ സൂപ്പർതാരം ഷാരൂഖ് ഖാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. റാണാ ദഗുബട്ടി-- വെങ്കിടേഷ് ടീം തെലുഗിലേക്ക് റീമേക്ക് ചെയ്യുമെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ ഇതൊന്നും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. പുഷ്കർ ഗായത്രി ദമ്പതികൾ തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക.
ചിത്രത്തിൽ വിക്രം, വേദ എന്നീ കഥാപാത്രങ്ങൾ ആര് ചെയ്യും എന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.