ന്യൂഡൽഹി: ജോലിക്കിടെ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് നടൻ വിവേക് ഒബ്റോയ് 25 ഫ്ലാറ്റുകൾ നൽകി. മഹാരാഷ്ട്രയിലെ താനെയിൽ ഒബ്റോയിയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയിലെ ഫ്ലാറ്റുകളാണ് കൈമാറിയത്. മാർച്ച് 11ന് ഛത്തിസ്ഗഢിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ജവാന്മർ അടക്കം നാലു സൈനികരുടെ കുടുംബത്തിന് നാലു ഫ്ലാറ്റുകൾ കൈമാറുമെന്ന് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് 21 ഫ്ലാറ്റുകൾ ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങൾക്കാണ് മുൻഗണന. ഫ്ലാറ്റുകൾ മഹാരാഷ്ട്രയിലായതിനാലാണ് ഇത്. ഒബ്റോയിക്ക് സി.ആർ.പി.എഫ് ഒൗദ്യോഗിക ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. രണ്ടു കെട്ടിടങ്ങളിലായാണ് 25 ഫ്ലാറ്റുകളുള്ളത്.
കൊല്ലപ്പെട്ട 12 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് നേരത്തേ ബോളിവുഡ് നടൻ അക്ഷയ് കുമാർ ഒമ്പത്് ലക്ഷം രൂപ നൽകിയിരുന്നു. മാർച്ച് 11ന് സുക്മയിലുണ്ടായ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ആശ്രിതർക്കാണ് അക്ഷയ്കുമാർ ധനസഹായം നൽകിയത്. ഇതേ 12 കുടുംബങ്ങൾക്ക് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും ബാഡ്മിൻറൺ താരവുമായ സൈന നെഹ്വാളും 50,000 രൂപ വീതം നൽകി. കൊല്ലപ്പെട്ട ജവാന്മാരുടെയും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് പൊതുജനങ്ങളുടെ സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം www.bharatkeveer.gov.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.