മുംബൈ: ദംഗൽ നായിക സൈറ വസീം ബോളിവുഡിലേക്ക് തിരിച്ചെത്തിയെന്ന് വ്യാജ പ്രചാരണം. ദ സ്കൈ ഈസ് പിങ്ക് എന്ന സിനി മയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം. സിനിമയുടെ പ്രചാരണ പ്രവർത്തനത്തിനായി സൈറ വീണ്ടും എത്തിയെ ന്നാണ് ട്വിറ്ററിലെ വ്യാജ വാർത്ത. സൈറ വസിം പ്രിയങ്ക ചോപ്രക്കും ഫർഹാൻ അക്തറിനുമൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്.
എന്നാൽ, ആൻഡമാൻ നിക്കോബാറിൽ സിനിമ ചിത്രീകരണവേളയിൽ എടുത്ത ലോക്കേഷൻ ചിത്രങ്ങളിലൊന്ന് പ്രിയങ്ക ചോപ്ര ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രമുപയോഗിച്ചാണ് സൈറ ദ സ്കൈ ഈസ് പിങ്കിൻെറ പ്രചാരണ പ്രവർത്തനങ്ങളിൽ സൈറ സജീവമാണെന്ന വ്യാജ വാർത്ത പരന്നത്.
മാർച്ച് ഒന്നിനും 12നും ഇടയിലാണ് സൈറയുടെ പ്രിയങ്ക ചോപ്രക്കും ഫർഹാൻ അക്തറിനുമൊപ്പമുള്ള ചിത്രമെടുത്തത്. ഈ ദിവസങ്ങളിലായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂളെന്ന് സംവിധായക വ്യക്തമാക്കിയിരുന്നു. മാർച്ച് ഒമ്പതിന് സിനിമയിൽ സൈറയോടൊപ്പം അഭിനയിച്ച രോഹിത് സറഫ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സൈറയോടൊപ്പം നിൽക്കുന്ന ചിത്രത്തിലെ ഇവരുടെ വേഷവിധാനങ്ങൾ ബീച്ച് ചിത്രത്തിലേതു തന്നെ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.