ശ്രീനഗര്‍: ആമിര്‍ ഖാന്‍െറ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ദംഗലി’ല്‍ നായികയായ സൈറ വസീം എന്ന കൗമാരക്കാരിക്ക് ഫേസ്ബുക്കില്‍ വെട്ടും തിരുത്തലിന്‍െറയും ദിനങ്ങള്‍. കശ്മീരുകാരിയായ ഈ മിടുക്കി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചശേഷമാണ് വിവാദങ്ങളുടെ തുടക്കം. സന്ദര്‍ശനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കമന്‍റായും ട്രോളായും പരിഹാസവും വിമര്‍ശനവും വന്നതോടെ സൈറയുടെ മനംനൊന്തു. ഇതിനെ തുടർന്ന് എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുട പേരില്‍ മാപ്പു പറയുന്നുവെന്നാണ് ഫേസ്ബുക്കിൽ സൈറ കുറിച്ചത്.
തുറന്ന മാപ്പുപറച്ചില്‍ എന്നുപറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍ എന്താണ് മാപ്പപേക്ഷിക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. ‘അടുത്തകാലത്ത് ചിലരെ ഞാന്‍ കണ്ടതില്‍ നിരവധിപേര്‍ എതിര്‍ക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസമായി സംഭവിക്കുന്നത് പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു’ -സൈറ എഴുതുന്നു. തന്നെ ആരും റോള്‍മോഡലാക്കേണ്ടതില്ലെന്നും എഫ്.ബി പോസ്റ്റിലുണ്ട്. ചില സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ദംഗല്‍ നായികയുടെ മനംമാറ്റമെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ചര്‍ച്ചാവിഷയമായതോടെ സൈറ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
ആദ്യ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി നടി വീണ്ടുമത്തെി. ആദ്യ പോസ്റ്റ് വലിയ സംഭവമാക്കിയതെന്തിനാണെന്നറിയില്ലെന്ന് കൗമാരതാരം പിന്നീടുള്ള എഫ്.ബി പോസ്റ്റില്‍ കുറിച്ചു. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല. ആരുടെയും വികാരങ്ങള്‍ ഹനിക്കാനുദ്ദേശിച്ചല്ല. എല്ലാ വിവാദവും ഈ കുറിപ്പോടെ അവസാനിച്ചെന്നും സൈറ കൂട്ടിച്ചേര്‍ക്കുന്നു. രണ്ടാമത്തെ പോസ്റ്റും വൈറലായതിന് പിന്നാലെ അതും പിന്‍വലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.