കാന്‍ ചലച്ചിത്രമേള: 'ഐ ഡാനിയേല്‍ ​​​​ബ്ലോക്കി'ന് ഗോള്‍ഡന്‍ പാം

പാരിസ്: കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള പാം ദിയോര്‍ പുരസ്കാരം മുതിര്‍ന്ന ബ്രിട്ടീഷ് സംവിധായകനായ കെന്‍ ലോച്ചിന് സമ്മാനിച്ചു. അദ്ദേഹത്തിന്‍െറ ‘ഐ, ഡാനിയല്‍ ബ്ളേക് എന്ന സിനിമക്കാണ് പുരസ്കാരം. ഫ്രഞ്ച് നവതരംഗ സിനിമകളുടെ മുഖമായി അറിയപ്പെടുന്ന ഫ്രഞ്ച് നടന്‍ ഴാന്‍ പിയര്‍ ലൂദിനാണ് സമഗ്ര സംഭാവനക്കുള്ള പാം ദിയോര്‍ ദി ഓണര്‍ പുരസ്കാരം.

ഇറാനിയന്‍ നടന്‍ ശഹാബ് ഹുസൈനിയാണ് മികച്ച നടന്‍. ഫിലിപ്പൈന്‍ നടി ജാസിലിന്‍ ജോസ് ആണ് മികച്ച നടി. ഇത് രണ്ടാം തവണയാണ് കെന്‍ ലോച്ച് പാം ദിയോര്‍ പുരസ്കാരം നേടുന്നത്. ഇംഗ്ളണ്ടിലെ സുരക്ഷാനിയമങ്ങള്‍ എങ്ങനെയാണ് അവിവാഹിതയായ ഒരു അമ്മയെയും കുട്ടികളെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നതെന്ന കഥയാണ് ഐ, ഡാനിയല്‍ ബ്ളേക് പറയുന്നത്.

ഒസ്കര്‍ ജേതാവ് അസ്ഗര്‍ ഫറാദിയുടെ ദ സെയില്‍സ്മാന (ഫൊറുഷാന്‍ഡെ) ിലെ അഭിനയത്തിനാണ് ശഹാബ് ഹുസൈനിക്ക് ഫ്രഞ്ച് ബഹുമതി ലഭിച്ചത്. നേരത്തെ അസ്കര്‍ ഫറാദിയുടെ എ സെപറേഷനിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരവും ശഹാബ് ഹുസൈന്‍ നേടിയിരുന്നു.

മനിലയിലെ അധോലോക സംഘങ്ങളുടെ കഥ പറയുന്ന ‘മാ റോസയിലെ അഭിനയത്തിനാണ് ജാസിലിന്‍ റോസിന് അവാര്‍ഡിന് അര്‍ഹയാക്കിയത്. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ച ഴാന്‍ പിയര്‍ ലൂദ് ലോക ചലച്ചിത്രത്തിന്‍െറ ചരിത്രം മാറ്റിയെഴുതിയ വിഖ്യാത സംവിധായകന്‍ ഫ്രാങ്ക്വ ത്രൂഫോയുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ആസ്ത്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലറായിരുന്നു ജൂറി അധ്യക്ഷന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.