വെല്ലിങ്ടൺ: ദേവ് പട്ടേൽ നായകനായ ഹോട്ടൽ മുംബൈ എന്ന ഹോളിവുഡ് ചിത്രം ന്യസീലാൻഡിലെ എല്ലാ തിയറ്ററുകളിൽ നിന ്നും പിൻവലിച്ചു. ക്രൈസ്റ്റചർച്ച്, ലിൻവുഡ് എന്നിവിടങ്ങളിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത ്തിലാണ് തീരുമാനം. 2008 നവംബർ എട്ടിന് മുംബൈയിലെ താജ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ അനുപം ഖേറടക്കം നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ അണിനിരക്കുന്നുണ്ട്.
താജ് ഹോട്ടലിലെ ജീവനക്കാരെയും താമസക്കാരെയും രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ ഹോട്ടൽ സ്റ്റാഫായാണ് ദേവ് പട്ടേൽ ചിത്രത്തിലെത്തുന്നത്. ‘ഹോട്ടൽ മുംബൈ’ ന്യസീലാൻഡിലെ ഒരു തിയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന് എൻ.സെഡ് ഹെറാൾഡിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന് അനുപം ഖേർ നേതൃത്വം നൽകുന്ന ചിത്രത്തിെൻറ പ്രമോഷണൽ ചടങ്ങുകളെല്ലാം ഉപേക്ഷിക്കുകയും ചെയ്തു.
രാജ്യമൊട്ടാകെ കഴിഞ്ഞ വ്യാഴാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ശേഷം മാർച്ച് 28 വരെ പ്രദർശനം നിർത്തിവെച്ചതായി ആസ്ട്രേലിയയിലെ ഐകൺ ഫിലിം ഡിസ്ട്രിബ്യൂഷൻ അറിയിച്ചിരുന്നു. ന്യൂസിലാൻഡിൽ 118,000 ത്തോളം ഡോളർ സ്വന്തമാക്കിയ ചിത്രം കലക്ഷനിൽ സൂപ്പർഹീറോ ചിത്രമായ ക്യാപ്റ്റൻ മാർവലിന് തൊട്ടുപിറകെയായിരുന്നു.
ആസ്ത്രേലിയൻ സംവിധായകൻ ആന്തണി മാരാസാണ് ചിത്രം സംംവിധാനം ചെയ്തത്. ദേവ് പട്ടേലിനെ കൂടാതെ ആർമീ ഹാമർ, നാസനിൻ ബൊനയ്ദി, ടിൽദ കോഭം,ഹാർവീ, അനുപം ഖേർ, ജേസൺ ഐസക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.