ഗോൾഡൻ ഗ്ലോബ്: പുരസ്​കാര മികവിൽ ലാ ലാ ലാൻഡ്​

ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡാമിയൻ ചാസെലെ സംവിധാനം ചെയ്​ത ‘ലാ ലാ ലാൻഡ്​’ ആണ്​ മികച്ച ചിത്രം. ലാ ലാ ലാൻഡിലെ അഭിനയ മികവിന്​ റയാൻ ഗോസ്‌ലിങ്​ മികച്ച നടനായും എമ്മ സ്​റ്റോൺ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, തിരക്കഥ​, പശ്ചാത്തല സംഗീതം എന്നിവയുൾപ്പെടെ നിരവധി പുരസ്​കാരങ്ങൾ ലാ ലാ ലാൻഡ്​ നേടി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.

ഗോൾഡൻ ഗ്ലോബ് വേദിയിൽ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും അവതാരകരായെത്തി.


ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ:

Full View
  • മികച്ച ചിത്രം– ലാ ലാ ലാൻഡ്​
  • മികച്ച നടൻ--(കോമഡി ആൻഡ് മ്യൂസിക്കൽ) - – റയാൻ ഗോസ്‌ലിങ് ​(ലാ ലാ ലാൻഡ്)
  • മികച്ച നടി(കോമഡി ആൻഡ് മ്യൂസിക്കൽ) - – എമ്മ സ്​റ്റോൺ (ലാ ലാ ലാൻഡ്)
  • മികച്ച തിരക്കഥ, സംവിധാനം– - ഡാമിയൻ ചാസെലെ (ലാ ലാ ലാൻഡ്)
  • സഹനടൻ - ആരോൺ ടെയ്‌ലർ ജോൺസൺ (നൊക്ടേണൽ ആനിമൽസ്)
  • സഹനടി– - വയോല ഡേവിഡ് (ഫെൻസസ്)
  • പശ്ചാത്തല സംഗീതം– ജസ്​റ്റിൻ ഹർവിറ്റ്​സ്​ (ലാ ലാ ലാൻഡ്​)
  • മികച്ച ഗാനം–സിറ്റി ഒാഫ്​ സ്​റ്റാർസ്​ (ലാ ലാ ലാൻഡ്​)
  • ഹാസ്യതാരം– ക്രിസ്​റ്റൻ വിങ്​
  • വിദേശഭാഷാ ചിത്രം– എൽ
  • അനിമേഷൻ ചിത്രം– സൂ​േട്ടാപിയ
Tags:    
News Summary - 'La La Land' Wins Best film at 2017 Golden Globes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.