ലോസ്ആഞ്ജലസ്: ഓസ്കര്‍ നോമിനേഷനില്‍ അമേരിക്കന്‍ കോമഡി ചിത്രമായ ലാ ലാ ലാന്‍ഡ് മുന്നില്‍. ഗോള്‍ഡന്‍ ഗ്ളോബില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഈ ചിത്രം മികച്ച ചിത്രം, സംവിധാനം, നടന്‍, നടി എന്നിവ ഉള്‍പ്പെടെ14 നോമിനേഷനുകളാണ് സ്വന്തമാക്കിയത്. ഓസ്കര്‍ ചരിത്രത്തില്‍ 14നോമിനേഷനുകള്‍ നേടുന്ന മൂന്നാമത്തെ ചലച്ചിത്രമാണിത്. നേരത്തേ, ടൈറ്റാനിക്, ഓള്‍ എബൗട്ട് യു എന്നീ ചിത്രങ്ങള്‍ക്കും 14 നോമിനേഷനുകള്‍ ലഭിച്ചിരുന്നു.
ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യന്‍താരം ദേവ് പട്ടേലിനു മികച്ച സഹനടനുള്ള നോമിനേഷന്‍ ലഭിച്ചു. ഡാമിയന്‍ ചാസെലെ സംവിധാനം ചെയ്ത ലാ ലാ ലാന്‍ഡില്‍ റയാന്‍ ഗോസ്ലിങ്, എമ്മാ സ്റ്റോണ്‍ എന്നിവരാണ് നടീനടന്മാര്‍. മികച്ച ചിത്രം, മികച്ച നടന്‍, നടി എന്നിവയിലടക്കം എല്ലാ വിഭാഗത്തിലും നോമിനേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട് ചിത്രം. ഇതോടെ 1959ലെ ‘ഓള്‍ എബൗട്ട് യു’, 1997ലെ ‘ടൈറ്റാനിക്’ എന്നിവയുടെ റെക്കോഡിനൊപ്പമത്തെി. ഇത്തവണ കൂടുതല്‍ നോമിനേഷന്‍ ചിത്രങ്ങളില്‍ രണ്ടാംസ്ഥാനം ‘അറൈവലും’ ‘മൂണ്‍നൈറ്റും’ പങ്കിട്ടു.
മെറില്‍ സ്ട്രീപ് ആണ് മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ച നടി. 20 തവണ മികച്ച നടിക്കുള്ള നോമിനേഷനുകള്‍ മെറില്‍ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഫ്ളോറന്‍സ് ഫോസ്റ്റര്‍ ജെന്‍സിന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ വര്‍ഷം മെറിലിനു മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.