ന്യൂയോർക്ക്: ലൈംഗിക പീഡന കേസിൽ ഓസ്കാർ അക്കാദമി പ്രസിഡന്‍റ് ജോൺ ബെയ് ലിക്കെതിരെ അന്വേഷണം. അക്കാദമി ഓപ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളിൽ പരാതി ലഭിച്ചെന്നും ഇതിൽ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്.
എന്നാൽ, പരാതി നൽകിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിനെതിരെ മൂന്ന് പേരാണ് പരാതി നൽകിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്കാദമി ആവശ്യപ്പെടുകയാണെങ്കിൽ ബെയ് ലിക്ക് സ്ഥാനം രാജിവെക്കേണ്ടിവരും.അങ്ങനെയെങ്കിൽ വൈസ് പ്രസിഡന്‍റായ ലോയിസ് ബോർവെലായിരിക്കും ജൂലൈയിൽ അടുത്ത തെരഞ്ഞടുപ്പ് നടക്കുന്നതുവരെ പ്രസിഡന്‍റ്. 2017 ആഗസ്റ്റിലാണ് ബെയ് ലി ഓസ്ക്കാർ അക്കാദമിയുടെ പ്രസിഡന്‍റായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.