വാഷിങ്ടൺ: ലൈംഗിക പീഡനാരോപണത്തിെൻറ പശ്ചാത്തലത്തിൽ അമേരിക്കൻ സിനിമ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെ ഓസ്കര് പുരസ്കാര സമിതിയില്‍ നിന്ന് പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ പുറത്താക്കാനുള്ള തീരുമാനത്തിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്ന് അക്കാഡമി പത്രക്കുറിപ്പില്‍ അറിയിച്ചു. സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, നടന് ടോം ഹാങ്ക്സ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്റ്റെയ്നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ബാഫ്റ്റയും കഴിഞ്ഞ ദിവസം വെയ്ന്‍സ്റ്റെയ്നെ പുറത്താക്കിയിരുന്നു.
ഹാർവിയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് അഭിനേത്രികളായ ആഞ്ജലീന ജോളിയും പാൽത്രോയുമടക്കം രംഗത്തുവന്നിരുന്നു. ‘ദ ന്യൂയോർക്കർ’ മാഗസിനിലാണ് ഇവർ പീഡനവിവരം പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് സ്വന്തം ഫിലിം സ്റ്റുഡിയോയിൽനിന്ന് വെയ്ൻസ്റ്റൈനെ പുറത്താക്കിയിരുന്നു. അന്വേഷണസംഘത്തോട് സഹകരിക്കുമെന്ന് ‘ദ വെയ്ൻസ്റ്റൈൻ കമ്പനി’ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.