വാഷിങ്ടൺ: ‘ട്രൂ ബ്ലഡ്’ എന്ന അമേരിക്കൻ ടെലിവിഷൻ ഹൊറർ പരമ്പരയിലെ രക്തവ്യാപാരിയെ അനശ്വരമാക്കിയ നടൻ നെൽസൺ എല്ലിസ് 39ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അമേരിക്കൻ സാറ്റലെറ്റ് നെറ്റ് വർക്കായ എച്ച്.ബി.ഒ 2008 മുതൽ 2014 വരെ സംപ്രേഷണം ചെയ്ത പരമ്പരയിൽ ലഫായത്തെ റെയ്നോർഡ് എന്നയാളുടെ വേഷത്തിലാണ് ഇലിനോകാരനായ എല്ലിസ് തിളങ്ങിയത്. അതിനുശേഷം നിരവധി കുറ്റാന്വേഷക പരമ്പരകളിൽ വേഷമിട്ടു. ലീ ഡാനിയേലിെൻറ ‘ദ ബട്ലർ’ എന്ന ചിത്രത്തിൽ മാർട്ടിൻ ലൂഥർ കിങ്ങായും തിളങ്ങി. എല്ലിസിെൻറ മരണം അത്യധികം വേദനിപ്പിക്കുന്നതായി എച്ച്.ബി.ഒ പ്രസ്താവനയിൽ പറഞ്ഞു. നാടകക്കാരനും സ്റ്റേജ് കലാകാരനും കൂടിയായിരുന്നു എല്ലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.