ടൊവീനോ തോമസ് നായകനായ ചിത്രം ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ റിലീസിന് മുമ്പ് ചോര്‍ന്നു. സമൂഹമാധ്യമത്തിലാണ് സിനിമ പ്രചരിച്ചത്. സംഭവത്തിൽ നിര്‍മ്മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജിയോ ജോബി സംവിധാനം ചെയ്ത സിനിമ 2020 മാര്‍ച്ചിലായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. സംഭവത്തിൽ നിർമ്മാതാവ് ആേൻറാ ജോസഫ് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് പരാതി നല്‍കി. സിനിമയുടെ സൗണ്ട് മിക്‌സ് ചെയ്ത കോപ്പിയാണ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നത്. അവിടെ നിന്നാകും സിനിമ ചോർന്നതെന്നാണ് വിവരം.
സിനിമ പകുതിയോളം സോഷ്യൽമീഡിയയിൽ എത്തിയെന്നാണ് കണക്കാക്കുന്നത്. ലോകയാത്ര നടത്തുന്ന അമേരിക്കന്‍ പെണ്‍കുട്ടി ഇന്ത്യയിലേയ്ക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. യു.എസ് സ്വദേശി ഇന്ത്യ ജര്‍വിസ് ആണ് നായിക. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ നടൻ മോഹൻലാൽ ഉപയോഗിച്ച ഡയലോഗിൽ നിന്നാണ് സിനിമയുടെ പേര് തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.