സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാനാവില്ലേ​?- അരുൺ ഗോപി

കോഴിക്കോട്​: മീരാജാസ്​മിനുമൊത്തുള്ള ചിത്രം പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സം വിധായകൻ അരുൺ ഗോപി. ചിത്രത്തെ സംബന്ധിച്ച്​ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയെ കുറിച്ചായിരുന്നു അരുൺ ഗോപിയ ുടെ പ്രതികരണം.

"എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് . എല്ലാവർക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്-അരുൺ ഗോപി ഫേസ്​ബുക്കിൽ കുറിച്ചു. അരുൺ ഗോപിയും മീരാജാസ്​മിനും ഒരുമിച്ചുള്ള ചിത്രം പുറത്ത്​ വന്നതിനെ തുടർന്ന്​ ഇരുവരും വിവാഹിതരാവുന്നു എന്നായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ.

അരുൺ ഗോപിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ്ണ രൂപം

നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! "ഉയരെ" അങ്ങനെ ഉയരട്ടെ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.