വാരിയൻകുന്നൻ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് സംവിധായകൻ ആഷിഖ് അബു. പൃഥിരാജിനെയോ റീമയോ തന്നെയോ ഇത് ബാധിക്കില്ലെന്നും ആഷിഖ് അബു പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ പരാമർശം.
സിനിമ പ്രഖ്യാപനത്തെ തുടർന്നുണ്ടായ സൈബർ ആക്രമണം പ്രതീക്ഷിച്ചിരുന്നു. മലബാർ വിപ്ലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ആസൂത്രിതമായി മായ്ക്കപ്പെട്ടത് കൊണ്ട് വിവാദം പ്രതീക്ഷിച്ചിരുന്നു. അൻവർ റഷീദ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. വിവിധ കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. കഴിഞ്ഞ അഞ്ചാറ് വർഷമായി ഈ സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണ്.
ഈ വിഷയത്തിൽ ഒന്നിലധികം സിനിമകളുണ്ടാവട്ടെ. ഞങ്ങളുടെ കാഴ്ചപ്പാടിലായിരിക്കും സിനിമയെ സമീപിക്കുക. ആ രീതിയിലാവില്ല പി.ടി കുഞ്ഞുമുഹമ്മദ് സാറ് സിനിമയെ കാണുന്നത്. അലി അക്ബറും സിനിമ ചെയ്യട്ടെ. ലഹള എന്ന പദം തന്നെ ബ്രിട്ടീഷ് ആഖ്യാനമായാണ് ഞങ്ങൾ മനസിലാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു അത്. ഇന്ത്യയിൽ വേറെ ഒരിടത്തും സാധാരണ ജനങ്ങൾ സംഘടിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടില്ല. സത്യസന്ധമായ അന്വേഷണമാണ് സിനിമയുമായി ബന്ധപ്പെട്ട് നടന്നത്. ആരെയും വേദനിപ്പിക്കണമെന്ന ആഗ്രഹം തങ്ങൾക്കില്ലെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.