ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെ ന്ന് അറിയില്ലെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ പ്രസ്താവനക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി.
ഒരു അ ജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്‌ക്കരൻ അറിഞ്ഞില്ലേയെന്നും അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്വകാര്യ എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാം പുഷ്കരൻ സന്ദേശം സിനിമയെ കുറിച്ച് പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയചർച്ചയാണ്.
മിഥുനം എന്ന സിനിമ ഉർവശിയുടെ കണ്ണിലൂടെ ഒരിക്കൽ കൂടി പറയാനുള്ള സാധ്യതയുണ്ടെന്നും മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ട് തിരക്കഥകൾ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിെൻറ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ എന്നിവയാണെന്നും ശ്യാം പറഞ്ഞിരുന്നു.
സ്ഫടികമെന്ന ചിത്രം ഭദ്രെൻറ മാസ്റ്റർപീസാണ്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹം. റാണി പത്മിനി എന്ന ചിത്രം പരാജയപ്പെടാൻ കാരണം കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങളുമാണ്. റാണി പത്മിനിയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ചത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.