കൊച്ചി: ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ ഇന്ന് അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തും. ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്ന ഷംന തിരിച്ചെത്തിയ ഉടൻ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്‍റൈനില്‍ പോകേണ്ടതിനാൽ ഷംനയുടെ മൊഴി ഓൺലൈൻ വഴിയാകും രേഖപ്പെടുത്തുക.
അതേസമയം, കേസിൽ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് കരുതുന്നത്. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ഷംന കാസിമിന്‍റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.
നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. സിനിമാ മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിനിരയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.