തിരുവനന്തപുരം: സ്ഥലപരിമിതിമൂലം 20ാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടചിത്രം മൂന്ന് വേദികളിലായി പ്രദര്‍ശിപ്പിക്കുമെന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉറപ്പ് പാഴായി. നിശാഗന്ധിയില്‍ തയാറാക്കിയ താല്‍ക്കാലിക തിയറ്ററിലെ സീറ്റ് പരിമിതി കണക്കിലെടുത്ത് ‘വുള്‍ഫ് ടോട്ടം’ കൈരളി, ടാഗോര്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. ഇത് വിശ്വസിച്ച് ടാഗോറിലും കൈരളിയിലുമത്തെിയ 1000ത്തോളം പ്രതിനിധികളാണ് വെള്ളിയാഴ്ച ഇളിഭ്യരായത്.
ടാഗോറില്‍ ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജര്‍മന്‍ സിനിമയായ വിക്ടോറിയയാണ് പ്രദര്‍ശിപ്പിച്ചത്. കൈരളിയില്‍ ഉദ്ഘാടന പരിപാടികളുടെ സംപ്രേഷണം മാത്രമാണ് നടന്നത്. കൈരളിയില്‍ എത്തിയ പ്രതിനിധികള്‍ക്കായി ചലച്ചിത്രമേളയിലെ ഏതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറായില്ല.
അതേസമയം ഇത്തവണ ഉദ്ഘാടന ദിവസം രാവിലെ മുതല്‍ സിനിമ കാണാമെന്ന പ്രതീക്ഷയോടെ എത്തിയ പ്രതിനിധികള്‍ നിരാശരായി. പലരും രാവിലെ പാസും വാങ്ങി തിയറ്ററുകളിലത്തെിയപ്പോഴാണ് ഉദ്ഘാടന ചിത്രം മാത്രമാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്നതെന്നറിഞ്ഞത്. എന്നാല്‍, ഉദ്ഘാടനചിത്രവും കാണാന്‍ സാധിക്കാതെ വന്നതോടെ അമര്‍ഷത്തിലാണ് പ്രതിനിധികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.