തിരുവനന്തപുരം: ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കുന്ന മനുഷ്യനെ ജീവിതമാണ് പ്രധാനമെന്ന് പഠിപ്പിക്കുന്ന ഇറാഖി ചിത്രം ‘ദി ഫെയ്സ് ഓഫ് ദി ആഷസ്’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനം സ്വന്തമാക്കി. സംവിധായകന്‍ ശഖ്വാന്‍ ഇദ്രീസിന്‍െറ ആദ്യ സംവിധാന സംരംഭമാണിത്.
സംഘര്‍ഷഭരിതമായ ഇറാഖിന്‍െറ നേരനുഭവം പ്രേക്ഷകനിലേക്കത്തെിക്കുന്നതായിരുന്നു സിനിമ. കുര്‍ദിസ്ഥാനാണ് കഥയുടെ പശ്ചാത്തലം. സദ്ദാം ഭരണകാലത്തെ ഇറാഖ്- ഇറാന്‍ സംഘര്‍ഷത്തെ ഓര്‍മപ്പെടുത്തുന്ന റേഡിയോ സന്ദേശങ്ങള്‍ സിനിമയില്‍ പലയിടത്തും കേള്‍ക്കാം. മുസ്ലിം കുടുംബത്തിലേക്ക് എത്തുന്ന പട്ടാളക്കാരന്‍െറ മൃതദേഹവും അതിനെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പട്ടാളക്കാരനെ ചേലാകര്‍മം ചെയ്തിട്ടില്ളെന്നത് അയാള്‍ ഏത് മതക്കാരനെന്ന തര്‍ക്കത്തിനിടയാക്കുന്നു.
തുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും മൃതദേഹത്തിന് അവകാശവാദമുന്നയിക്കുന്നു. അവസാനം ഗ്രാമത്തിലെ പ്രധാന കള്ളുകച്ചവടക്കാനായ യസീദി വംശജനെ മധ്യസ്ഥനാക്കുകയും രണ്ട് മതാചാരപ്രകാരവും സംസ്കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നു. തര്‍ക്കങ്ങള്‍ക്കിടയിലും സൗഹാര്‍ദത്തിന്‍െറ തുരുത്തുകള്‍ സിനിമ പങ്കുവെക്കുന്നുണ്ട്. തര്‍ക്കത്തിന്‍െറ അടുത്ത നിമിഷത്തില്‍ എല്ലാം മറന്ന് ഒന്നിച്ചിരിക്കുന്ന ഗ്രാമീണ നിഷ്കളങ്കത സിനിമയിലുടനീളം കാണാം. യുദ്ധത്തിന്‍െറ നിഴലിലാണ് രാജ്യം മുഴുവനും. യുവാക്കള്‍ നിര്‍ബന്ധിത സൈനികസേവനത്തിലാണ്. മൃതദേഹങ്ങള്‍ വഹിച്ചുള്ള വാഹനങ്ങള്‍ നിരന്തരം ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നു. ഓരോ മൃതശരീരവും തകര്‍ക്കുന്ന ജീവിതങ്ങള്‍ അനേകമാണെന്നും സിനിമ പറയുന്നു. ഒരു തുള്ളി ചോര പൊടിയിക്കാതെ ഒരുവെടിയൊച്ചയും കേള്‍പ്പിക്കാതെ യുദ്ധത്തിന്‍െറ ഭീകരത നിശ്ശബ്ദമായി സിനിമ പ്രേക്ഷകനിലത്തെിക്കുന്നു.
ജാതിയും മതവും കലഹിക്കാനുള്ള മാര്‍ഗങ്ങളല്ളെന്നും മൃതദേഹങ്ങളെക്കാള്‍ പ്രധാനം ജീവിതമാണെന്നുമുള്ള ആഗോള പ്രസക്തമായ സന്ദേശമാണ് സിനിമയെ ഏറെ ആസ്വാദ്യകരമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.