ഭിന്നലിംഗക്കാരുടെ ജീവിതം പറയുന്ന ‘നാനു അവനല്ല അവളു’ ഇന്ന്

തിരുവനന്തപുരം: ഭിന്നലിംഗക്കാരുടെ ജീവിതം പറയുന്ന ‘നാനു അവനല്ല അവളു’ ചിത്രം ഞായറാഴ്ച വൈകീട്ട് കൈരളിയില്‍ പ്രദര്‍ശിപ്പിക്കും. വിദ്യയുടെ ആത്മകഥയായ ‘ഞാന്‍ വിദ്യ’യെ ആസ്പദമാക്കിയാണ് 115 മിനിറ്റുള്ള കന്നടച്ചിത്രം ലിംഗദേവരു സംവിധാനം ചെയ്തത്.
വിദ്യയുടെ വേഷം ചെയ്ത സഞ്ചാരി വിജയിക്കാണ് ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. എല്ലാ തവണയും ചെന്നൈയില്‍നിന്ന് രാജ്യാന്തര മേളക്ക് എത്താറുള്ള വിദ്യ ഇക്കുറി എത്തില്ല. ഭിന്നലിംഗക്കാരിയെന്നുപറഞ്ഞ് സമൂഹം അകറ്റിനിര്‍ത്തിയ അവള്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സഹായമത്തെിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുകയാണ്. ശരവണനായി ജനിച്ച അവര്‍ തന്‍െറ സ്വത്വം തിരിച്ചറിഞ്ഞ് മുംബൈക്ക് നാടുവിടുകയായിരുന്നു. ഭിക്ഷാടനത്തിലൂടെയായിരുന്നു ആദ്യം ഉപജീവനം കണ്ടത്തെിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ വിദ്യയായി. നാട്ടില്‍ മടങ്ങിയത്തെിയപ്പോള്‍ വീട്ടുകാര്‍ സ്വീകരിച്ചില്ല. തന്നെയും തന്‍െറ സമൂഹത്തെയും അവഗണിച്ച പൊതുസമൂഹത്തിനെതിരെ പിന്നീട് അവര്‍ പോരാടുകയായിരുന്നു. ഭിന്നലിംഗക്കാരില്‍ ആദ്യമായി ഗസറ്റില്‍ പുരുഷനാമം തിരുത്തി വിദ്യ എന്നാക്കിയ അവര്‍ സ്വകാര്യബാങ്കില്‍ ജോലിക്ക് കയറി ചരിത്രം സൃഷ്ടിച്ചു. ലണ്ടനിലെ ലിസ്പ തിയറ്റര്‍ ഗ്രൂപ് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്ത ഭിന്നലിംഗത്തില്‍പെട്ട ഏക നാടകപ്രവര്‍ത്തകയും വിദ്യയാണ്. ‘പന്മയി’ എന്ന പേരില്‍ ഭിന്നലിംഗക്കാരുടെ നേതൃത്വത്തില്‍ നാടക ട്രൂപ്പും നിലവിലുണ്ട്. ഇവരുടെ പുതിയ നാടകം തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുത്തു. കേരളത്തിലെ രാജ്യാന്തരമേളയാണ് തന്നെ ലോക ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയതെന്ന് അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.