പ്രതിനിധികള്‍ വിടാന്‍ ഭാവമില്ല; പ്രതിഷേധവും സമരവും കൈരളിയില്‍തന്നെ

തിരുവനന്തപുരം: ‘അക്കാദമിക്കാര്‍ മുഖ്യവേദി എങ്ങോട്ടുവേണോ മാറ്റട്ടെ. പക്ഷേ, കൈരളിയുടെ പടിക്കെട്ട് വിട്ട് ഞങ്ങളില്ല. പ്രതിഷേധങ്ങളും പാട്ടുകളുമൊക്കെ ഞങ്ങള്‍ ഇവിടത്തെന്നെ നടത്തും’ നൂറോളം പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. മേളയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ശബ്ദവും കൂട്ടായ്മയും ഇപ്പോഴും കൈരളിയിലെ പടിക്കെട്ടില്‍തന്നെയാണ്. മുന്‍ വര്‍ഷങ്ങളില്‍ മുഖ്യവേദിയായിരുന്നു കൈരളി. എന്നാല്‍, ഇത്തവണ മേളയെ ടാഗോറിലേക്ക് പറിച്ചുനടുകയായിരുന്നു. ഫെസ്റ്റിവല്‍ ഓഫിസും ഡെലിഗേറ്റ് സെല്ലുമെല്ലാം ടാഗോറില്‍ സജ്ജീകരിച്ചു. ഇതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. അതുകൊണ്ടുതന്നെ അധികൃതര്‍ കൈവിട്ടാലും കൈരളിയെ പ്രതിനിധികള്‍ കൈവിടരുതെന്നാണ് ഒരുപക്ഷത്തിന്‍െറ അഭിപ്രായം. മേളയുടെ രണ്ടാം ദിവസം വിഴിഞ്ഞം പദ്ധതിക്കെതിരെയായിരുന്നു കൈരളിയിലെ പ്രതിഷേധം. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്. ഇവരുടെ ചുവടുപിടിച്ച് ഉദ്ഘാടനദിവസം മേളയിലെ ഭൂരിഭാഗംപ്രതിനിധികളെയും തഴഞ്ഞതില്‍ പ്രതിഷേധിച്ചും ഒരുവിഭാഗവും രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.