ബാബരി ധ്വംസനം: ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തി ഡെലിഗേറ്റുകള്‍

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ 23ാം വര്‍ഷികദിനത്തില്‍ വര്‍ഗീയഫാഷിസത്തിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധത്തിന്‍െറ അലയൊലി. മാവോവാദി നേതാക്കളായ രൂപേഷിന്‍െറയും ഷൈനയുടെയും മകള്‍ ആമിയാണ് പ്രതിഷേധത്തിന്‍െറ നേതൃനിരയിലുണ്ടായിരുന്നത്. ആമിക്കൊപ്പം ഡെലിഗേറ്റുകളും കൈകോര്‍ത്തതോടെ കൈരളിയുടെ പടിക്കെട്ടുകള്‍ സിനിമക്കപ്പുറമുള്ള സമൂഹികഇടപെടലിന് വേദിയായി. രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന സവര്‍ണ ഫാഷിസത്തിലും  ദലിതര്‍ക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയോടെയാണ് ആമിയുടെ നേതൃത്വത്തില്‍ അമ്പതോളം ഡെലിഗേറ്റുകള്‍ തിയറ്ററില്‍ പോസ്റ്റര്‍ പതിച്ചും മുദ്രാവാക്യം വിളിച്ചും പാടിയും പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങിയതോടെ പൊലീസ് എത്തിയെങ്കിലും സമരം സമാധാനപരമാണെന്ന് കണ്ടതോടെ പിന്മാറുകയായിരുന്നു.
ആദ്യമായാണ് ആമി അന്താരാഷ്ട്ര ചലച്ചിത്രമേളക്കത്തെുന്നത്. ശനിയാഴ്ച തിരുവനന്തപുരത്തത്തെിയ ഈ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ഇവിടെ സുഹൃത്തിന്‍െറ വീട്ടിലാണ് താമസിക്കുന്നത്. 15 ദിവസം കൂടുമ്പോഴാണ് ജയിലില്‍ കഴിയുന്ന മാതാപിതാക്കളെ കാണാന്‍ തനിക്കും സഹോദരിക്കും അവസരം ലഭിക്കുന്നതെന്ന് ആമി ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഞങ്ങള്‍ക്ക് സംരക്ഷണം ഇല്ളെന്ന് ഇതുവരെയും തോന്നിയിട്ടില്ല. ഞങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ സ്വന്തം കുട്ടികളായും  സഹോദരങ്ങളായുമാണ് എന്നെയും സഹോദരിയെയും കാണുന്നത്. തങ്ങള്‍ ആരെയും പേടിക്കുന്നില്ളെന്നും ആമി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.