തിരുവനന്തപുരം: വിശ്വസിനിമകൾ ചലച്ചിത്രമേളയുടെ അഞ്ചാം നാളിൽ പെരുമഴയായപ്പോൾ പുറത്ത് ഇടവിട്ട് പെയ്ത മഴയിൽ വഴിതെറ്റാതെയായിരുന്നു പ്രതിനിധികളുടെ സിനിമാ യാത്രകൾ. ഇറാൻ, ഫലസ്തീൻ,ഇസ്രായേൽ, ഫ്രഞ്ച്, ലാറ്റിനമേരിക്കൻ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്ക് മിക്ക തിയറ്ററിലും വൻ തിരക്കായിരുന്നു.ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാര ജേതാവായ ഇറാനിയൻ സംവിധായകൻ ദാർയൂഷ് മഹറൂജി സജീവമായ പകൽ, മേളക്ക് പുത്തനാവേശം പകർന്നു. പനി ബാധിച്ചതുമൂലം വിദേശത്ത് കുടുങ്ങിയ അദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. മഹ്റൂജിയുടെ 76ാം പിറന്നാൾ ആഘോഷത്തിന് ടാഗോർ തിയറ്ററിലെ ഓപൺ ഫോറം വേദി സാക്ഷിയായി.
ചർച്ചകളും സംവാദങ്ങളും നിറഞ്ഞ പകലിൽ ഉയർന്നുകേട്ടത് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തൊടുത്തുവിട്ട വിവാദമായിരുന്നു. മലയാള സിനിമയെ നശിപ്പിക്കുന്നത് കുറഞ്ഞ ചെലവിൽ സിനിമ നിർമിക്കാൻ സംഘടനകൾ സമ്മതിക്കാത്തതാണെന്നായിരുന്നു ആരോപണം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽനിന്ന് ഒന്നരലക്ഷം രൂപയാണ് അംഗത്വ ഫീസായി സംഘടനകൾ ഈടാക്കുന്നത്. ഇതുമൂലം കഴിവുള്ള പുതിയ ആൾക്കാർക്ക് കടന്നുവരാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ നേതാവ് സദസ്സിലിരിക്കുമ്പോഴാണ് അടൂർ നിലപാട് വ്യക്തമാക്കിയത്. സിനിമാലോകത്തും പുറത്തും കൂടുതൽ ചർച്ചകളിലേക്ക് വഴിതെളിച്ചതായിരുന്നു അടൂരിെൻറ പ്രസ്താവന.
സെൻസർ ബോർഡിെൻറ നിലപാടുകൾക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ, ഫെഫ്ക സിനിമ സംഘടനകൾ മേളയിൽ പ്രതിഷേധിച്ചു. ജാഫർ പനാഹിയുടെ ടാക്സി ,കിം കിം ഡുക്കിെൻറ സ്റ്റോപ്, ഇസ്രായേലി സംവിധായകൻ നീർ ബെർഗ്മാെൻറ യോന, ഫലസ്തീൻ സംവിധായകൻ ഹൈനി അബു അസദിെൻറ ദ ഐഡൽ, നേപ്പാളിൽനിന്നുള്ള ദ ബ്ലാക് ഹെൻ, ഹെയ്തിയിൽ നിന്നുളള മർഡർ ഇൻ പാക്കറ്റ്, കസാഖ്സ്താൻ ചിത്രമായ ബോപ്പം തുടങ്ങിയവ കൈയടി നേടി. ഫലസ്തീെൻറ വേദനകൾ ലോകസിനിമയിൽ അടയാളപ്പെടുത്തിയ ഹനി അബു അസദ് യഥാർഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് ‘ദ ഐഡൽ’. റിയാലിറ്റി ഷോയിൽ ജയിക്കുന്ന ഗസക്കാരനായ മുഹമ്മദ് അസഫിെൻറ ജീവിതമാണ് സിനിമ പറയുന്നതെങ്കിലും ഇസ്രായേലിെൻറ ഭീകരതയിൽ ഫലസ്തീൻ ജനതയുടെ ജീവിതം പറയുന്നതരത്തിലാണ് ദൃശ്യപരിപാലനം.
മുംബൈയിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ നിർമിച്ച ഫ്രഞ്ച് ചിത്രം ‘താജ്മഹൽ’ വേറിട്ടതായി. ഭീകരാക്രമണവേളയിൽ താജ് ഹോട്ടലിൽ അകപ്പെട്ടുപോയ വിദേശിയായ പെൺകുട്ടിയുടെ മാനസികസമ്മർദത്തിലൂടെയാണ് കാമറ ചലിക്കുന്നത്. ഫസ്റ്റ് ലുക് വിഭാഗത്തിലെത്തിയ മെക്സിക്കൻ ചിത്രം ‘ദ തിൻ യെല്ലോ ലൈൻ’ മികച്ച പ്രേക്ഷകാഭിപ്രായം നേടി.തമിഴ് പുലികളുടെ ജീവിതം പറയുന്ന ഫ്രഞ്ച് ചിത്രമായ ‘ദീപൻ’ ശ്രദ്ധേയമായി. ഓസ്കർ നോമിനേഷൻ ലഭിച്ച ഏഴ് ചിത്രങ്ങളും മത്സരവിഭാഗത്തിലെ ഒമ്പത് ചിത്രങ്ങളുമടക്കം 63 ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.