അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ കലയിലൂടെ ചെറുക്കണം –ദെബേഷ് ചാറ്റർജി

തിരുവനന്തപുരം: അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ കലയിലൂടെ ചെറുക്കണമെന്നും അത് കലാകാരെൻറ കടമയാണെന്നും സിനിമാ, നാടക സംവിധായകൻ  ദെബേഷ് ചാറ്റർജി. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ഭാഗമായി ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡയറക്ടർ’ പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെൻറ പുതിയ നാടകമായ ‘തുഗ്ലക്കി’നെ മുൻനിർത്തിയാണ് ദേബേഷ് ചാറ്റർജി സംസാരിച്ചത്. അഞ്ച് വർഷം നീണ്ട തെൻറ ആദ്യസിനിമയുടെ തിരക്കഥാ രചനക്കുശേഷം സിനിമാ ചിത്രീകരണത്തിന് വീണ്ടും അഞ്ചുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. താനിപ്പോഴും ഒരു നാടക വിദ്യാർഥിയാണെന്ന് പറഞ്ഞ അദ്ദേഹം ഡോക്യുമെൻററി അനുഭവങ്ങളും പങ്കുവെച്ചു.

ആസാമീസ്​ സംവിധായികയും ചെറുകഥാകൃത്തുമായ  മഞ്ജു ബോറ പുരുഷ കേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹത്തിൽ സ്​ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ‘മീറ്റ് ദ ഡയറക്ട’റിൽ വിവരിച്ചത്. കുടുംബത്തിൽ സ്​ത്രീകൾക്ക് പരിഗണന കിട്ടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ദെബേഷ് ചാറ്റർജിയുടെ ‘നടോകർ മോട്ടോ’യും മഞ്ജു  ബോറയുടെ ‘സോങ് ഓഫ് ദ ഹോട് ഓളും’ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.