മുക്കം: പാർവതിയുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങി ഒടുവിൽ എനിക്കത് കാണേണ്ടി വന്നു– ‘എന്ന് നിെൻറ മൊയ്തീൻ’ സിനിമ കണ്ട യഥാർഥ കാഞ്ചനമാലയുടെ പ്രതികരണമാണിത്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള അനശ്വര പ്രണയം തിയറ്ററുകളിൽ നൂറാം ദിവസം പിന്നിട്ടിട്ടും പല നാടുകളിൽനിന്നും ആരാധകക്കൂട്ടം മുക്കത്തേക്ക് ഒഴുകിയിട്ടും ആ സിനിമ കാണാൻ വിസമ്മതിച്ച കാഞ്ചനമാലയെ ഒടുവിൽ സിനിമയിലെ കാഞ്ചനമാലയായ നടി പാർവതിയാണ് തിയറ്ററിലെത്തിച്ചത്.
പാർവതിയുടെ കാഞ്ചനമാലക്ക് ഏറെ മിഴിവുണ്ടെന്നും സിനിമയെക്കുറിച്ച് മറ്റൊന്നും പറഞ്ഞ് കുരുക്കിലാവാനില്ലെന്നും കാഞ്ചനമാല പറഞ്ഞു.നവമാധ്യമങ്ങളിലെ ‘മൊയ്തീൻ’ ചർച്ചകളൊന്നും താനറിയുന്നില്ലെന്നും കഴിഞ്ഞ ദിവസം വരെ തന്നെ കാണാനെത്തുന്ന ആരാധകരിലൂടെയാണ് ഞാൻ എെൻറ മൊയ്തീനെ കണ്ടതെന്നും കാഞ്ചനമാല പറയുന്നു.
അഭ്രപാളിയിലെ കാഞ്ചന മാലയുടെ ക്ഷണം ഒടുവിൽ മൊയ്തീെൻറ ജീവിത നായികക്ക് തള്ളിക്കളയാനായില്ല. കഥയിലെ കാഞ്ചനമാലയെ വെള്ളിത്തിരയിൽ മിഴിവോടെ അഭിനയിച്ച് ഫലിപ്പിച്ച നടി പാർവതിയുമൊത്ത് മൊയ്തീെൻറ നാട്ടിൽവെച്ചുതന്നെയാണ് കാഞ്ചനമാല സിനിമ കണ്ടത്. തിങ്കളാഴ്ച കോഴിക്കോട് ബാർ അസോസിയേഷൻ ഒരുക്കിയ സ്വീകരണ പരിപാടിക്കുമുമ്പ് മുക്കത്തെത്തിയ പാർവതിയുടെയും മുക്കം അഭിലാഷ് തിയറ്റർ ഉടമ കുഞ്ഞേട്ടെൻറയും സ്നേഹ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്.
മുക്കം ലിറ്റിൽ റോസ് തിയറ്ററിൽ തിങ്കളാഴ്ച രാവിലത്തെ ഷോയാണ് ഇരുവരും ഒരുമിച്ചിരുന്ന് കണ്ടത്. പാർവതിയുടെ മാതാപിതാക്കളും ബി.പി മൊയ്തീൻ സേവാമന്ദിർ ട്രസ്റ്റ് അംഗങ്ങളും കാഞ്ചനമാലയുടെ കുടുംബാംഗങ്ങളും ഒരുമിച്ചാണ് സിനിമ കണ്ടത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം സ്വകാര്യമായാണ് പാർവതിയും കാഞ്ചനമാലയും സിനിമ കണ്ട് തിയറ്റർ വിട്ടത്. സിനിമയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിച്ചില്ല. എന്നാൽ, സാധാരണ പ്രേക്ഷകരെപ്പോലെ കാഞ്ചനമാലയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.