????????????? ??????????????? ???????? ??????? ??????? ????? ?????? ??????????? ?????? ????????????? ????????? ????????? ????? ?????? ???????? ??????????. ??? ????????????? ?????

പുതു സിനിമാ സംവിധായകര്‍ക്ക് മതിയായ പിന്തുണ ലഭിക്കുന്നില്ല -അടൂര്‍

തിരുവനന്തപുരം: മികച്ച സിനിമകളും സംവിധായകരും പുതുതായി ഉണ്ടാകുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടത്ര സഹായമോ പ്രോത്സാഹനമോ ലഭിക്കുന്നില്ളെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുതിയ സംവിധായകര്‍ക്ക് സര്‍ക്കാറിന്‍െറയും വിതരണക്കാരുടെയും മാധ്യമങ്ങളുടെയും സഹായം ഉണ്ടാകണം. ഇത്തരം നല്ല സിനിമകള്‍ക്ക് വിതരണക്കാരെയും കിട്ടുന്നില്ല. കഷ്ടപ്പെട്ട് തിയറ്ററുകളിലത്തെിച്ചാല്‍ ഒരാഴ്ച മാത്രം ഓടിച്ചാല്‍ മതിയെന്ന് മാനേജര്‍ ആദ്യമേ തീരുമാനിക്കും. പകരം വരുന്നത് ഏതെങ്കിലും വഷളന്‍ തമിഴ് ചിത്രമായിരിക്കും. പുറത്തുനിന്ന് വരുന്ന തട്ടുപൊളിപ്പന്‍ പടങ്ങള്‍ക്ക് മാത്രമല്ല, നല്ല ചിത്രങ്ങള്‍ക്കും പ്രചാരണം കിട്ടണമെന്നും അടൂര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എഫ്.ഡി.സി ഉള്‍പ്പെടെയുള്ളവര്‍ നല്ല സിനിമകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. അവിടെ ഫൈവ്സ്റ്റാര്‍ സംസ്കാരമുള്ള ഉദ്യോഗസ്ഥരാണുള്ളത്. നിശ്ചിത ശതമാനം പലിശ നിശ്ചയിച്ച് വായ്പ നല്‍കുന്നതല്ല സിനിമാക്കാര്‍ക്കുള്ള സഹായം. വാണിജ്യസിനിമകളാണോ എന്ന് നിര്‍ണയിക്കുന്നത് നടനോ, നടിയോ അല്ല. അവര്‍ ചെയ്യുന്ന റോളുകളുടെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

അടൂരിന്‍െറ വ്യത്യസ്ത സിനിമയായിരിക്കും ‘പിന്നെയു’മെന്ന് നടന്‍ ദിലീപ് പറഞ്ഞു. സിനിമയെക്കുറിച്ച് നൂറ് ശതമാനം ധാരണയുള്ളയാളാണ് അടൂരെന്നും ഇത് അഭിനയം അനായാസമാക്കിയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. നടിമാരായ കാവ്യ മാധവന്‍, കെ.പി.എ.സി ലളിത, മഞ്ജുപിള്ള, കുക്കു പരമേശ്വരന്‍, നിര്‍മാതാവ് ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.