നടി രാധിക വിവാഹിതയായി

ചേര്‍ത്തല: ക്ളാസ്മേറ്റ് സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ നടി രാധിക വിവാഹിതയായി. ദുബൈയില്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ തൃശൂര്‍ പഴയന്നൂര്‍ പാലാട്ട് വീട്ടില്‍ അഭിലാഷ് കൃഷ്ണയുമായി വെള്ളിയാഴ്ച പാതിരപ്പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ വെള്ളിത്തിരയിലെ താരങ്ങളും പങ്കെടുത്തു. നടന്‍ സുരേഷ്ഗോപി, നടിമാരായ കാവ്യാ മാധവന്‍, ഭാമ, സംവിധായകന്‍ ഫാസില്‍, സാബു ചെറിയാന്‍ എന്നിവരും നവദമ്പതികളെ അനുഗ്രഹിക്കാനത്തെി. ചേര്‍ത്തല വല്ലയില്‍ പ്രിയനന്ദിനിയില്‍ വീട്ടില്‍ സദാനന്ദന്‍െറയും ജയശ്രീയുടെയും മകളായ രാധിക 1992ല്‍ മോഹന്‍ലാല്‍ നായകനായ വിയറ്റ്നാം കോളനി എന്ന സിനിമയില്‍ ബാലതാരമായാണ് സിനിമയിലത്തെിയത്. രാജസേനന്‍ സംവിധാനം ചെയ്ത ഡാര്‍ലിങ് ഡാര്‍ലിങ്, മായാമോഹിനി, ട്വന്‍റി ട്വന്‍റി, മിന്നാമിന്നിക്കൂട്ടം, വാര്‍ ആന്‍ഡ് ലവ്, അന്നും ഇന്നും എന്നും, ഷാര്‍ജ ടു ഷാര്‍ജ, വണ്‍ മാന്‍ ഷോ, തസ്കര വീരന്‍, ചങ്ങാതിപ്പൂച്ച തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.