ടിക്കറ്റ് യന്ത്രം അടിച്ചേല്‍പിച്ചാല്‍ തിയറ്റര്‍ അടച്ചിടും

കൊച്ചി: ചലച്ചിത്ര അവശകലാകാര ക്ഷേമനിധി സെസ് നിലവിലെ മൂന്ന് രൂപയില്‍നിന്ന് അഞ്ച് രൂപയാക്കണമെന്നും സിനിമ ടിക്കറ്റ് വിതരണത്തിന് ഇ-ടിക്കറ്റിങ് യന്ത്രത്തിനൊപ്പം മാന്വലായി നല്‍കുന്ന തല്‍സ്ഥിതി തുടരണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് പി.വി. ബഷീര്‍ അഹമ്മദും (ലിബര്‍ട്ടി ബഷീര്‍) ജനറല്‍ സെക്രട്ടറി അഡ്വ. ഷാജു അഗസ്റ്റിന്‍ അക്കരയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ടിക്കറ്റ് യന്ത്രം അടിച്ചേല്‍പിച്ചാല്‍ തിയറ്റര്‍ അടച്ചിട്ട് സിനിമ ബന്ദ് നടത്തും. ആഗസ്റ്റ് 10ന് ഫിലിം ചേംബറിന്‍െറ ആഭിമുഖ്യത്തില്‍ ചേരുന്ന നിര്‍മാതാക്കളും വിതരണക്കാരും അടക്കമുള്ളവരുടെ സംയുക്ത യോഗത്തില്‍ സമരം പ്രഖ്യാപിക്കും.
യന്ത്രങ്ങള്‍ പൊതുമേഖലയില്‍നിന്നോ തങ്ങള്‍ നിര്‍ദേശിക്കുന്നതോ ആകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.