ന്യൂഡൽഹി: ബോളിവുഡ് നടൻ മനോജ് കുമാറിന് ദാദാ സാഹിബ് ഫാൽകെ അവാർഡ്. ഹരിയാലി ഒാർ രാസ്ത, വോ കോൻ ഥി, ഹിമാലയാ കി ഗോഡ് മേൻ, ദോ ബാദൻ, ഉപകാർ, പത്തർ കെ സനം, നീൽ കമൽ, പൂരബ് ഒാർ പശ്ചിം, ക്രാന്തി എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. മിക്ക ചിത്രങ്ങളുടെയും പ്രമേയം ദേശീയതയായിരുന്നു. അതിനാൽ 'ഭാരത് കുമാർ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1992ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
1937ൽ പാകിസ്താനിൽ പെടുന്ന അബത്താബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. 10 വയസ്സുള്ളപ്പോൾ വിഭജനകാലത്ത് കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് രാജസ്ഥാനിലെ ഹനുമൻഗഡ് ജില്ലയിൽ താമസമാക്കി
1957 ൽ 'ഫാഷൻ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. 1964ൽ പുറത്തിറങ്ങിയ 'ശഹീദ്' എന്ന ചിത്രമാണ് 'ദേശഭക്തിയുള്ള നായകൻ' എന്ന ഇമേജ് അദ്ദേഹത്തിന് സമ്മാനിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്‍റെ ജീവിതത്തേയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേയും കുറിച്ചായിരുന്നു ചിത്രം.
1967 ൽ 'ഉപകാർ' എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. 1972 ൽ അഭിനയിച്ച ബേ-ഇമാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2004 ൽ അദ്ദേഹം ശിവസേന പാർട്ടിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.