പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പായ 'മജ്നു'വിന്‍റെ ട്രൈലറും പാട്ടുകളും പുറത്തിറങ്ങി. പ്രേമത്തിലെ 'പതിവായി' എന്ന ഗാനത്തിന്‍റെ രീതിയിൽ തന്നെയാണ് ഒരു ഗാനം ഒരുക്കിയിട്ടുള്ളത്. അതേസമയം, യുട്യൂബിൽ റിലീസ് ചെയ്ത ഈ ഗാനങ്ങൾക്കും ട്രൈലറിനും കമന്‍റ് ചെയ്യുന്നതിനുള്ള ഒാപ്ഷനില്ല.
ചിത്രത്തിലെ 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പിന് കമന്‍റുകളായും ട്രോളുകളായും പ്രതികരണങ്ങൾ ലഭിച്ചതോടെയാണ് അണിയറക്കാർ കമന്‍റ് ചെയ്യാനുള്ള ഒാപ്ഷൻ ഇല്ലാതാക്കിയത്. 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പായ 'എവരേ' എന്ന ഗാനം മലയാള പതിപ്പിനേക്കാൾ മോശമായി എന്നായിരുന്നു ആക്ഷേപം. ഇതിനെതിരായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന മജ്നുവില്‍ നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹസ്സനാണ് മലരായെത്തുന്നത്. അനുപമ പരമേശ്വരന്‍ തന്നെ മേരിയെ അവതരിപ്പിക്കും. സെലിനായി അമയര ദാസ്തുറും അഭിനയിക്കും. എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.