കമന്‍റ് ബോക്സില്ലെങ്കിലും പ്രേമം തെലുങ്കിന് ട്രോളിന് ഒരു കുറവുമില്ല

'പ്രേമം' തെലുങ്ക് പതിപ്പായ മജ്നുവിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ട്രോളുകളായിരുന്നു. ട്രോളും കമന്‍റും ശല്ല്യമായതോടെ യുടൂബിലെ കമന്‍റ് ബോക്സ് വരെ അണിയറപ്രവർത്തകർ ഇല്ലാതെയാക്കി. 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പായ 'എവരേ' എന്ന ഗാനം മലയാള പതിപ്പിനേക്കാൾ മോശമായി എന്നായിരുന്നു ആക്ഷേപം. ഇതിനെതിരായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിലെ പാട്ടുകളും ട്രൈലറും കൂടി പുറത്തിറങ്ങി. മലയാളി, തമിഴ് ആരാധകരെ പേടിച്ച് കമന്‍റ് ബോക്സ് ഇല്ലാതെയാണ് അവയും യുടൂബിലൂടെ പുറത്തിറക്കിയത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.

ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന മജ്നുവില്‍ നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹസ്സനാണ് മലരായെത്തുന്നത്.  അനുപമ പരമേശ്വരന്‍ തന്നെ മേരിയെ അവതരിപ്പിക്കും. സെലിനായി അമയര ദാസ്തുറും അഭിനയിക്കും. എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.