ന്യൂഡൽഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്തു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരം മലയാളി താരം സുരഭി ലക്ഷ്മിയും നടനുള്ള അവാർഡ് അക്ഷയ് കുമാറും ഏറ്റുവാങ്ങി.
പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് മോഹൻലാലിന് കൈമാറി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ആദിഷ് പ്രവീണും മികച്ച മലയാള ചലച്ചിത്രമായ മഹേഷിെൻറ പ്രതികാരത്തിനുള്ള പുരസ്കാരം നിർമാതാവ് ആഷിഖ് അബുവും തിരക്കഥക്കുള്ള അവാർഡ് ശ്യാം പുഷ്കരനും ഏറ്റുവാങ്ങി.
സംവിധായകൻ കെ. വിശ്വനാഥന് സമഗ്ര സംഭാവനക്കുള്ള ദാദാ സാെഹബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു. സെറീന വഹാബ് സഹനടിക്കുളള പുരസ്കാരവും സോനം കപൂർ പ്രത്യേക പരാമർശ പുരസ്കാരവും ഏറ്റുവാങ്ങി. മോഹൻലാൽ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആദരിച്ചതും ശ്രേദ്ധയമായി. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവർധന സിങ് റാത്തോഡ് എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
കൂടുതൽ ചിത്രങ്ങൾക്ക്: വെള്ളിത്തിരയിലെ മലയാള തിളക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.