ക്ലാസിക് വിഭാഗത്തില്‍ ആറു ചിത്രങ്ങൾ

തിരുവനന്തപുരം: പ്രമേയം, ആഖ്യാനം, ആവിഷ്കാരം എന്നിവകൊണ്ട് ചലച്ചിത്ര ചരിത്രത്തില്‍ ഇന്ത്യയുടെ പരിഛേദമായിമാറിയ ആറ് ചിത്രങ്ങള്‍ ഇന്ത്യന്‍ റിസ്റ്റോര്‍ഡ് ക്ളാസിക് വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കും. പ്രശസ്ത സംവിധായകരുടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ‘കാഗസ് കേ ഫൂല്‍’, ‘അമ്മ അറിയാന്‍’, ‘ഒകോ ഊരി കഥ’, ‘മതിലുകള്‍’, ‘ഗരം ഹവാ’, ‘ജെയ്ത് രേ ജെയ്ത്’ എന്നീചിത്രങ്ങളാണ് ഡിസംബര്‍ നാലിന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനത്തെുന്നത്. പ്രമേയത്തിലും ഭാഷയിലും പശ്ചാത്തലത്തിലും വ്യത്യസ്തത പുലര്‍ത്തുമ്പോള്‍തന്നെ ആഖ്യാനശൈലിയിലും സാക്ഷാത്കാരത്തിലും സമാനതകളുള്ള കാലാതീതമായി  തുടരുന്ന ചിത്രങ്ങളാണിവ.

1959ല്‍ പുറത്തിറങ്ങിയ ‘കാഗസ് കെ ഫൂല്‍’ എന്ന ചിത്രത്തിലൂടെ സ്വന്തം ജീവിതമാണ് ഗുരുദത്ത് അഭ്രപാളിയിലത്തെിച്ചത്. ചിത്രത്തിലൂടെ തുടക്കകാരിയായ നായികയെ പ്രശസ്ത നടിയിലേക്ക് ഗുരുദത്ത് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെപോയ ഗുരുദത്തിന്‍്റെ ഈ ചിത്രം ലോകത്തിലെതന്നെ ഏറ്റവും മികച്ച ക്ളാസിക് ചിത്രമായി ഇന്നും പരിഗണിക്കപ്പെടുന്നു. ആഖ്യാന ശൈലികൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്‍്റെ ഗാനങ്ങള്‍ എസ്ഡി ബര്‍മനാണ് ചിട്ടപ്പെടുത്തിയത്. ഗുരുദത്തിന്‍്റെ ഭാര്യ ഗീതാദത്താണ് ഗാനങ്ങള്‍ ആലപിച്ചത്. ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രമായ ‘കാഗസ് കെ ഫൂലി’നെ സൈറ്റ് ആന്‍ഡ് സൗണ്ട് മാസികയില്‍ ലോകത്തെ എക്കാലത്തെയും മികച്ച 200 ചിത്രങ്ങളില്‍ ഒന്നായി 2002ല്‍ തിരഞ്ഞെടുത്തിരുന്നു.

അമ്മയെ മകന്‍്റെ മരണവിവരം അറിയിക്കാന്‍ പുറപ്പെടുന്ന സുഹൃത്തുക്കളുടെ യാത്രയെ അനാവരണം ചെയ്യുന്ന ജോണ് എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാന്‍’ ദൃശ്യ, സംവേദന തലങ്ങളില്‍ വ്യത്യസ്ത ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ചിത്രമാണ്. കേരള ചരിത്രത്തിലെ പ്രക്ഷുബത്ത കാലഘട്ടത്തില്‍  ധാരാളം അമ്മമാരും മക്കളും അനുഭവിച്ച വേദനയെയാണ് പ്രതീകമാക്കിയിരിക്കുന്നത്. ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് സ്വരൂപിച്ച പണം കൊണ്ട് നിര്‍മ്മിച്ച ജോണിന്‍്റെ അവസാന ചിത്രമായ ഇത് പരമ്പരാഗത ചലച്ചിത്ര നിര്‍മ്മാണ രീതിയെ തിരുത്തിയെഴുതി.

മുന്‍ഷി പ്രേംചന്ദിന്‍്റെ കഫാന്‍ എന്ന കഥയെ പശ്ചാത്തലമാക്കി മൃണാള്‍സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒകോ ഊരി കഥ’. അടിച്ചമര്‍ത്തലുകളും അതിനെതിരെയുളള മുറവിളികളെയുമാണ് പ്രമേയമാക്കിയിരിക്കുന്നത്. മുതലാളി വര്‍ഗത്തിന്‍്റെ ചൂഷണത്തിന് ജീവിതാന്ത്യം വരെ തങ്ങള്‍ വിധേയരാണെന്ന് മനസ്സിലാക്കിയതിനെതുടര്‍ന്ന് ജോലിക്ക് പോകേണ്ടെന്ന് തീരുമാനിക്കുന്ന നാടോടികളായ പിതാവും മകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. അപരാധങ്ങള്‍ക്ക് മാപ്പു നല്‍കാതെ ചൂഷണങ്ങളെക്കുറിച്ച് വിലാപമാണ് ഈ ചിത്രം.
ബഷീറിന്‍്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ 1989ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് "മതിലുകള്‍".

രാഷ്ര്ടീയ തടവുകാരനായി ജയിലത്തെുന്ന ബഷീറും മതിലിനപ്പുറത്തെ വനിതാജയിലിലെ തടവുകാരിയായ നാരായണിയുമായുള്ള പ്രണയമാണ് ചിത്രത്തിലെ വഴിത്തിരിവ്. നാരായണിയെ നേരിട്ടുകണ്ടിട്ടില്ളെങ്കിലും സന്ദേശങ്ങളും സമ്മാനങ്ങളും ഹൃദയവുമൊക്കെ അവര്‍ കൈമാറുകയായിരുന്നു.  കഥാന്ത്യത്തില്‍ ജയില്‍ ആശുപത്രിയില്‍ കണ്ടുമുട്ടാന്‍ പദ്ധതിയിടുമ്പോള്‍ അവിചാരിതമായി ബഷീര്‍ ജയില്‍ മോചിതനാകുന്നു.

പ്രശസ്ത ഉറുദു സാഹിത്യകാരി ഇസ്മത് ചുഗതി എഴുതിയ പുറം ലോകത്തത്തൊത്ത ഫിക്ഷനെ ആസ്പദമാക്കി എംഎസ് സത്യു സംവിധാനം ചെയ്ത ചിത്രമാണ് "ഗരം ഹവാ". വിഭജനത്തിനു ശേഷമുള്ള കാലഘട്ടത്തിലെ ആഗ്രയിലെ മുസ്ളിം കുടുംബങ്ങളുടെ ദുരിതക്കുറിച്ച് പരാമര്‍ശിക്കുന്ന ചിത്രം ഇന്ത്യയുടെ ബഹുസ്വരതയും കുടുംബവേരുകളും വിട്ട് പാക്കിസ്ഥാനിലേക്ക് ചേക്കേറണമോയെന്ന ആശയക്കുഴപ്പത്തിലായ ഗൃഹനാഥനെയാണ് ചൂണ്ടിക്കാട്ടുന്നത്. വിദേശ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഓസ്കാറിനായും പാംദേ ഓര്‍ പുരസ്കാരത്തിനായും ചിത്രം  നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

മറാത്തി സംഗീത സിനിമാ പാരമ്പര്യത്തില്‍ ശ്രദ്ധേയമായ ചിത്രമാണ് 1977ല്‍ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ‘ജെയ്ത് രേ ജെയ്ത്’. ജി.എന്‍ ദണ്ഡേക്കര്‍ രചിച്ച പുസ്തകത്തെ ആസ്പദമാക്കിയ ചിത്രത്തില്‍ സ്മിത പട്ടേലും മോഹന്‍ അഗാഷേയും വേഷമിടുന്നുണ്ട്. തേന്‍ശേഖരിക്കുന്ന വ്യക്തിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം തകാര്‍ ഗോത്ര സമൂഹത്തെക്കുറിച്ച് വെളിച്ചം വീശുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഹൃദയനാഥ് മങ്കേഷ്കറാണ് ചിട്ടപ്പെടുത്തിയത്. ലതാ മങ്കേഷ്കര്‍, ആശാ ഭോസ്ലെ, ഉഷ മങ്കേഷ്കര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പ്രസിഡന്‍്റിന്‍്റെ വെള്ളി മെഡല്‍ നേടിയ ചിത്രം സംഗീത പ്രാധാന്യം കൊണ്ടാണ് ക്ളാസിക് ശ്രേണിയില്‍ ഇടംപിടിച്ചത്.

Tags:    
News Summary - aarukadalasu pookkal iifk 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.