മുംബൈ: ഹിന്ദി സീരിയൽ കാസമിലൂടെ പ്രശസ്തനായ നടൻ അമിത് ടെൺഡണിെൻറ ഭാര്യ റൂബി ഒരു മാസത്തിലേറെയായി ദുബൈ ജയിലിലാണെന്ന് റിപ്പോർട്ട്. ചർമരോഗ വിദഗ്ധയായ റൂബി യു.എ.ഇ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റിലായത്.
ഭാര്യ ദുബൈ ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും നടൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്ച ദുബൈയിലേക്ക് വീണ്ടും പോകുന്നുണ്ടെന്നും അമിത് പറഞ്ഞു.
റൂബി നിരപരാധിയാണ്. പണക്കാരെനന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന േഡാക്ടറാണ്. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡിൽ നിന്നു മാത്രമല്ല, ഹോളിവുഡിൽ നിന്നും ആളുകൾ തേടിെയത്താറുണ്ട്. റൂബിയെ ആരോ കെണിയിൽ പെടുത്തിയതാണെന്നും അമിത് ആരോപിച്ചു. നിയമ സംവിധാനത്തിൽ താൻ വിശ്വസിക്കുന്നു. അവരെ ജയിലിൽ നിന്ന് ഇറക്കാൻ കഴിയുമെന്നു തന്നെയാണ് വിശ്വാസമെന്നും അമിത് പറഞ്ഞു.
10 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴു വയസുള്ള മകളുണ്ട്. നിലവിൽ ഇരുവരും അകന്നു കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.