കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ച ദിവസം ധർമജൻ ആലുവ സബ്ജയിലിന് മുന്നിലെത്തി മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പൊട്ടി കരഞ്ഞിരുന്നു. എന്നാൽ, അന്ന് താൻ മദ്യപിച്ചായിരുന്നു എത്തിയതെന്നും അതിന് ശേഷം മദ്യപാനം നിർത്തിയെന്നും ധർമജൻ പറഞ്ഞു. കൈരളി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഇക്കാര്യം പറഞ്ഞത്.
വീട്ടിലിരിക്കുമ്പോൾ നാദിർഷയാണ് ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത വിളിച്ച് പറഞ്ഞത്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ചു ജയിലിലിന് മുമ്പില്‍ പോയതിന് പിഷാരടി ഉൾപ്പടെ എന്നെ ഒരുപാടു പേർ വഴക്കുപറഞ്ഞു.
എനിക്കതു വലിയ തെറ്റായി തോന്നിയില്ല. ഭയങ്കര സങ്കടമായിരുന്നു. അന്ന് മദ്യപാനം നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എ.സിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും ഇത് പറയാതിരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.