ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്‍റായേക്കും 

കൊച്ചി: ദിലീപ് വീണ്ടും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നത്. 

അറസ്റ്റിലായതിനെ തുടർന്നാണ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റി സീനിയർ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്‍റണി പെരുമ്പാവൂർ തൽസ്ഥാനത്ത് എത്തുകയായിരുന്നു. വൈകിട്ടോടെ തീയർ ഉടമകളുടെ സംഘടനായ ഫിയോക് യോഗം ചേർന്ന് ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കും.

Tags:    
News Summary - Actor Dileep Again Take President Of FIOK-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.