ഗുരുവായൂർ: നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 6.15ഓടെ ക്ഷേത്രത്തിലെത്തിയ ദിലീപ് ഉഷപൂജ കഴിഞ്ഞ് നടതുറന്നതിനു ശേഷമാണ് ദർശനം നടത്തിയത്. സോപാനപ്പടിയിൽ കദളിക്കുലയും നെയ്യും സമർപ്പിച്ച് മേൽശാന്തിക്ക് ദക്ഷിണനൽകി പ്രസാദം സ്വീകരിച്ചു. തുടർന്ന് കദളിപ്പഴം, വെണ്ണ, പഞ്ചസാര എന്നിവകൊണ്ട് തുലാഭാരവും നടത്തി. 75 കിലോ വേണ്ടിവന്നു.
തുലാഭാരത്തിനായി 26,655 രൂപ ക്ഷേത്രത്തിലടച്ചു. ഉപദേവതകളായ അയ്യപ്പൻ, ഭഗവതി എന്നിവരെ ദർശനം നടത്തിയശേഷം ക്ഷേത്രത്തിന് പുറത്തെ കാര്യാലയ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ച് വണങ്ങി. ഇത്തവണ സുഹൃത്തും നിർമാതാവുമായ പ്രേമൻ മാത്രമെ കൂടെയുണ്ടായിരുന്നുള്ളൂ.
നേരത്തെ ദിലീപ് ഗുരുവായൂരിലെത്തുമ്പോൾ കൂടെക്കൂടാറുള്ളവരെയും ഒപ്പമുണ്ടാകാറുള്ള ദേവസ്വം ജീവനക്കാരെയും വ്യാഴാഴ്ച കണ്ടില്ല. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരും നടനെ നേരിൽ കണ്ടതിെൻറ ആവേശമൊന്നും പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.