കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് ആലുവ സബ്‌ജയിലിൽ അനർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ ഹൈകോടതി ഉത്തരവ്. ദിലീപിന് ചട്ടവിരുദ്ധമായി ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന സർക്കാർ വിശദീകരണത്തെ തുടർന്നാണ് ഉത്തരവ്. ദിലീപിന് ജയിലിൽ ലഭിച്ച നിയമവിരുദ്ധമായ പരിഗണനകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി എം. മനീഷ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പരാതിയെ തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി സർക്കാർ കോടതിയെ അറിയിച്ചു. അനർഹമായ ഒരു പരിഗണനയും ദിലീപിന് നൽകിയിട്ടില്ലെന്ന് ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുത്തി വിശദീകരണം നൽകാൻ േകാടതി നിർദേശിച്ചത്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.