തൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ൈകേയറ്റ ഭൂമിയിലല്ലെന്ന് ജില്ല സര്‍വേ സൂപ്രണ്ടിെൻറ റിപ്പോര്‍ട്ട്. ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറേമ്പാക്ക് ഭൂമിയോ ൈകയേറിയിട്ടില്ല. ക്ഷേത്രത്തിെൻറ ഒന്നര സെൻറ് ഭൂമി തിയറ്റർ സമുച്ചയത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം മറച്ചുപിടിക്കാൻ ഒരുമന്ത്രി സഹായിച്ചുവെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി നേരിട്ടാണ് സ്ഥലം അളക്കാൻ നിർദേശിച്ചത്. ജില്ല സർവെയറുടെ നേതൃത്വത്തിലാണ് നാല് ദിവസങ്ങളിലായി അളവെടുപ്പ് പൂർത്തിയാക്കിയത്. പിന്നീട് ഒരുമാസം നീണ്ട സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് തൃശൂർ കലക്ടര്‍ ഡോ. എ. കൗശിഗന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
1956 മുതലുള്ള രേഖകള്‍ പരിശോധിച്ച കലക്ടര്‍ ഭൂമി ൈകയേറ്റം സംബന്ധിച്ച അന്വേഷണം സങ്കീര്‍ണമാണെന്ന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയാണെന്നും പരിശോധിച്ചിരുന്നു. പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കലക്ടര്‍ റവന്യൂമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നാണ് വിശദപരിശോധന നടന്നത്.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം. ക്ഷേത്രത്തിെൻ 90 സെൻറിൽ ഒന്നര സെൻറ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിെൻറ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. അത് പിന്നീട് തിരുത്തി വാങ്ങിയിരുന്നു. ഇതാണ് തിയറ്റർ ഭൂമി പുറേമ്പാക്കിലാണെന്ന ആരോപണം ഉയരാൻ ഇടയാക്കിയതെന്നാണ് സർവേ റിപ്പോർട്ട്.
ഡി സിനിമാസിൽ അധികം കണ്ടെത്തിയത് ക്ഷേത്ര ഭൂമിയാണ്. ഇതുസംബന്ധിച്ച് ക്ഷേത്രത്തിന് പരാതിയുമില്ല. ഇവിടെ ക്ഷേത്രത്തിന് മതിൽ നിർമിച്ച് കൊടുത്തത് ദിലീപാണ്. ഈ ഭൂമിയില്‍ 35 സെൻറ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നുവെന്ന ആരോപണവും പുഴ ൈകയേറിയെന്ന ആരോപണവും ജില്ല സർവെയറുടെ റിപ്പോർട്ട് തള്ളി. ഡി സിനിമാസ് നിൽക്കുന്ന ഭൂമിയിൽനിന്ന് മാറിയാണ് പുഴ. ദിലീപ് വാങ്ങുന്നതിന് മുമ്പ് ഇൗ ഭൂമി ഏഴുതവണ കൈമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിട്ടുണ്ട്. എം.എസ്. ജയ തൃശൂർ കലക്ടറായിരുന്ന കാലത്തും തിയറ്റർ ഭൂമി കൈയേറ്റ ആരോപണം ഉയർന്നിരുന്നു. അന്ന് ൈകയേറ്റം ഇല്ലെന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.