മൂവാറ്റുപുഴ: പാസ്പോർട്ട‌് പുതുക്കാൻ അനുമതി തേടി നടൻ ജയസൂര്യ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. കായൽ കൈയേറി നിർമാണം നടത്തിയെന്ന പരാതിയിൽ ജയസൂര്യയെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ജയസൂര്യ ഇതുവരെ ജാമ്യം എടുത്തിട്ടില്ല. കേസ് നിലനില്‍ക്കുന്നതിനാൽ ജാമ്യം എടുക്കാതെ പാസ്പോർട്ട് പുതുക്കാൻ കഴിയില്ലെന്ന് കോടതി ജയസൂര്യയുടെ അഭിഭാഷകനോട് വ്യക്തമാക്കി.
കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിൽ അഞ്ചാം പ്രതിയാണ് ജയസൂര്യ. പൊതുപ്രവർത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമാണച്ചട്ടവും ലംഘിച്ച് ജയസൂര്യ അനധികൃതമായി ബോട്ട്ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.