പയ്യന്നൂര്‍: റാങ്ക് ജേതാക്കൾക്ക് അവസാന െബഞ്ചുകാരൻ ഉപഹാരങ്ങൾ നൽകുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സിനിമ താരം ജയസൂര്യ. പ്രഫ. കെ.ടി.കെ ഫൗണ്ടേഷെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിവില്‍ സർവിസ് ജേതാക്കള്‍ക്കുള്ള അനുമോദനത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
വിദ്യാഭ്യാസ കാര്യത്തിൽ അച്ഛനും അമ്മയും ബന്ധുക്കളും പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കരുത്. ഹൃദയത്തോട് സംവദിച്ച് സ്വന്തംവഴി കണ്ടെത്തണം. ആഗ്രഹമാണ് ലക്ഷ്യത്തിലേക്കുള്ള വഴിതുറക്കുന്നത്. ദൃഢനിശ്ചയമാണ് ആഗ്രഹങ്ങളെ സഫലീകരിക്കുന്നത്. സർവിസ് മേഖലയിലെത്തിയാൽ പണത്തിനും പദവിക്കും മുന്നിൽ തലകുനിച്ചാൽ സ്വന്തം നാശമായിരിക്കും ഫലമെന്നും ജയസൂര്യ പറഞ്ഞു.
റാങ്ക് ജേതാക്കളായ അർജുൻ മോഹൻ, പി.പി. അർച്ചന, മുഹമ്മദ് ജലീൽ എന്നിവരെയാണ് അനുമോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.