കണ്ണൂർ: കൊല്ലുന്നത് നിർത്തൂ, വേണമെങ്കിൽ ഇടവഴിയിൽ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂ. കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തിനോട് പറയുന്നത് സിനിമാതാരം മാമുക്കോയ. നമ്മൾ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല. സ്നേഹത്തോടെയും സമാധാനത്തോടെയും െഎക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും മാമുക്കോയ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ, അേപ്പാഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്താൽ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഇൗ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്. ഇവിെട കൊല്ലപ്പെടുന്നത് വളരെ പാവെപ്പട്ട ചെറുപ്പക്കാരാണ്.
ഹർത്താൽ ഉൾപ്പെടെയുള്ള ഭീകര സമരമുറകൾ എല്ലാ പാർട്ടികളും ഒഴിവാക്കണം. പണ്ടത്തെ നേതാക്കൾ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതിെൻറ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയത്തിനു മുന്നിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.