തിരുവനന്തപുരം: തിരക്കുകൾക്കിടയിലും എറണാകുളത്തുനിന്ന് തലസ്ഥാനത്തെത്തി നടൻ മോഹൻലാൽ കന്നിവോട്ട് ചെയ് തു. രാവിലെ ഏഴിനാണ് തിരുവനന്തപുരം മണ്ഡലത്തിലെ പൂജപ്പുര മുടവൻമുകള്‍ ഗവ. എല്‍.പി സ്കൂളിൽ ആദ്യമായി സമ്മതിദാനാവകാ ശം രേഖപ്പെടുത്താനായി ലാൽ എത്തിയത്. പലകാരണങ്ങൾകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിച് ചിട്ടില്ലെന്നും പഠിച്ച സ്കൂളില്‍തന്നെ ഇപ്പോൾ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുഹൃത്തായ സനൽകുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മോഹൻലാലിനെ പൊലീസ് ഉദ്യോഗസ്ഥർ നേരെ ബൂത്തിലേക്കാണ് കൊണ്ടുവന്നതെങ്കിലും വോട്ടർമാരിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളെതുടർന്ന് ക്യൂവിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്തി വേഗം മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും വോട്ടുയന്ത്രം തകരാറിലായത് കണക്കുകൂട്ടൽ തെറ്റിച്ചു.
ഒരു മണിക്കൂറിലധികം വരിയിൽ കാത്തുനിന്നശേഷമാണ് വോട്ട് രേഖപ്പെടുത്താനായത്. തുടർന്ന് പൊതുജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിലും ലാൽ വിഡിയോ പോസ്റ്റ് ചെയ്തു. ’എെൻറ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക’യെന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാൽ, മോഹൻലാലിെൻറ കന്നിവോട്ടിനെ വിമർശിച്ച് ഡോ. സെബാസ്റ്റ്യൻ പോൾ രംഗത്തെത്തി. താരത്തിന് ഇപ്പോഴാണ് ജനാധിപത്യത്തിലെ പ്രായപൂർത്തിയായതെന്നും പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി രാജ്യം അവരെ ആദരിക്കുന്നു. പത്മങ്ങള്‍ അവര്‍ക്കായി വിടരുന്നു.
ഹിമാചല്‍പ്രദേശിലെ ശ്യാം സരണ്‍ താരമോ വി.ഐ.പിയോ അല്ല. ആദ്യത്തെ െതരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ 102 വയസ്സ്. പതിനേഴാമത്തെ ലോക്‌സഭ െതരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നല്‍കി ആദരിക്കണമെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.