ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാെൻറ 54ാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച. ആരാധകരും സഹപ്രവർത്തകരുമടക്കം വലിയൊരു നിരതന്നെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ‘മസിൽമാന്’ ആശംസ നേർന്നു. കുടുംബാംഗങ്ങളും സിനിമ രംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ അനന്തരവൻ അഖിലിനെ കൈകളിലേന്തി സൽമാൻ ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പിതാവ് സലീം ഖാൻ, മാതാവ് സൽമ, സഹോദരൻ അർബാസ് ഖാൻ എന്നിവരോടൊപ്പം സിനിമ താരങ്ങളായ കത്രീന കൈഫ്, തബു, സോനാക്ഷി സിൻഹ, സുദീപ് തുടങ്ങിയ പ്രമുഖർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. പിറന്നാൾ ദിനം സൽമാെൻറ സഹോദരി അർപ്പിത ഖാൻ ശർമ പെൺകുഞ്ഞിന് ജന്മം നൽകിയതിനാൽ ഇരട്ടി സന്തോഷത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.