കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. അഭിനേതാക്കളുടെ സംഘട നയായ അമ്മ നിർവാഹക സമിതി യോഗത്തിലാണ് പ്രശ്നങ്ങൾ തീർക്കാൻ തീരുമാനമെടുത്തത്.
വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാനാണ് യോഗത്തിൽ വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നത്.
ഇത് ഷെയ്ൻ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചർച്ച നടക്കും. എത്ര തുകയാണ് നൽകേണ്ടത് എന്നതിെനക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അമ്മ ജനറൽ െസക്രട്ടറി ഇടവേള ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ഷെയ്ൻനിഗവും നിർമാതാക്കളുമായി തുടരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിർവാഹക സമിതി ചേർന്നത്. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഷെയ്ൻ നിഗത്തെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
വെയിൽ, കുർബാനി സിനിമകൾ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരു കോടി നഷ്ടപരിഹാരമാണ് നിർമാതാക്കൾ ആവശ്യെപ്പട്ടിരുന്നത്. നിർവാഹക സമിതിയോഗത്തിലെ വ്യവസ്ഥ നിർമാതാക്കൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മ ഭാരവാഹികൾ.
എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ പ്രസിഡൻറ് മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തിൽ മുകേഷ്, ഗണേഷ് എന്നിവരൊഴികെ എല്ലാ നിർവാഹക സമിതി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.