മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഹിന്ദി ചാനൽ പരമ്പരയിൽ നിന്ന് ബോളിവുഡ് നടൻ സുശാന്ത് സിങ്ങിനെ ഒഴിവാക്കി. രാജ്യത്ത് നടക്കുന്ന യഥാർഥ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരമ്പരയായ ‘സാവധാൻ ഇന്ത്യ’യുടെ അവതാരകരിൽ ഒരാളായിരുന്നു സുശാന്ത്.
2011 മുതൽ പരമ്പരയുടെ ഭാഗമാണ്. ചൊവ്വാഴ്ച സുശാന്ത് തന്നെയാണ് പരമ്പരയുമായുള്ള ബന്ധം അവസാനിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. നിയമത്തിനെതിരായ തെൻറ പ്രതിഷേധമാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സത്യം തുറന്നുപറഞ്ഞതിനുള്ള വിലയാണോ ഇതെന്ന ഒരാളുടെ ചോദ്യത്തിന്, ഇതൊക്കെ നിസ്സാരമാണെന്നായിരുന്നു മറുപടി.
പൗരത്വ ഭേദഗതി നിയമത്തിനും ജാമിഅ മില്ലിയ്യയിലെ പൊലീസ് അതിക്രമത്തിനും എതിരെ സുശാന്ത് സിങ് സമൂഹമാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.