മുംബൈ: സിനമാ-സീരിയൽ നടൻ ടോം ആൾട്ടർ(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മുംബൈയിെല സ്വവസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ത്വഗ് കാൻസൾ രോഗിയായിരുന്നു. അമേരിക്കൻ വംശജനായ ബോളിവുഡ് നടനാണ് ആൾട്ടർ.
1976ൽ ധർമ്മേന്ദ്ര നായകനായ ചരസിൽ ചെറിയ റോളിലാണ് ആദ്യമായി സിനിമയിൽ പ്രത്യക്ഷെപ്പടുന്നത്. പിന്നീട് ഷത്രഞ്ച് െക ഖിലാരി, ഗാന്ധി, ക്രാന്തി, ആഷിഖി, പരിന്ദ, ബോസ്: ദി ഫോർഗൊട്ടൻ ഹീറോ, വീർ സാറ തുടങ്ങിയ സിനിമകളിലും പങ്കാളിയായി.
എന്നാൽ 1993-97 കാലഘട്ടങ്ങളിൽ നടത്തിയ ഹാസ്യപരമ്പര സബാൻ സംഭൽകെയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പരമ്പരയിലെ ബ്രിട്ടീഷ് എഴുത്തുകാരൻ ചാൾസിെൻറ വേഷം ആർട്ടറെ ജനകീയനാക്കി. 2008ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.