നടിയെ ആക്രമിച്ച കേസ്: പൊലീസ്​ ​പൊട്ടത്തരം ചെയ്യുമോ വിനായകൻ

ആലപ്പുഴ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ ദിലീപിനെ അറസ്​റ്റ്​ ചെയ്​തത്​ പൊലീസി​​​​​െൻറ മണ്ടത്തരമായി കാണുന്നില്ലെന്ന്​ വിനായകൻ. തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ പ്രശ്​നമാണെന്നും വിനായകൻ പറഞ്ഞു. 

നിലവിൽ മലയാള സിനിമയിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച്​ തനിക്ക്​ വ്യക്​തമായ നിലപാടുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനത്തിന്​ തൽക്കാലം താനൊരുക്കമല്ലെന്ന്​ വിനായകൻ വ്യക്​തമാക്കി.

65ാമത്​ നെഹ്​റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്​നത്തി​ന്‍റെ പ്രകാശനത്തിനായി ആലപ്പുഴയിലെത്തിയതായിരുന്നു വിനായകൻ. മാധ്യമങ്ങളോട്​ സംസാരിക്കുമാ​േമ്പാഴാണ്​ ദിലീപി​​​​​െൻറ അറസ്​റ്റിനെ സംബന്ധിച്ച്​ അഭിപ്രായ പ്രകടനം നടത്തിയത്​.

സിനിമ ഒരു ബിസിനായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ വേണമെങ്കിൽ അതി​ന്‍റെ ഭാഗമായി കാണാം. കോടതിയുമായി ബന്ധപ്പെട്ട നിലവിലുള്ള കാര്യങ്ങളെ കുറിച്ച്​ താൻ വേണ്ടത്ര ബോധവാനല്ല. കോടതി മുമ്പാകെയുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടായ ശേഷം അധികം​ വൈകാതെ തന്നെ തീർച്ചയായും പറയാനുള്ളത്​ പറയും. അതിൽ മടിയുള്ള ആളല്ലെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - actor vinayakan react the police enquiry of actress attack case -movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.