ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ തന്‍റെ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രിയെയും പ്രസിഡന്‍റിനെയും ട്വീറ്റിലൂടെ അറിയിച്ച് നടൻ വിശാൽ. തന്‍റെ പത്രിക സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് ശരിയായ രീതിയല്ല. ഇത് താങ്കളുടെ ശ്രദ്ധയിൽപെടുത്തുന്നു. സത്യം വിജയിക്കുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിശാൽ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ഗവർണറെ കണ്ട് പരാതി നൽകുമെന്ന് വിശാൽ അറിയിച്ചിരുന്നു. 2016 ഡിസംബർ ആറിന് അമ്മ മരിച്ചു, 5 ഡിസംബർ 2017ന് ജനാധിപത്യവും മരിച്ചുവെന്ന് വിശാൽ ട്വീറ്റ് ചെയ്തിരുന്നു.
സൂക്ഷ്മപരിശോധനക്കിടെയാണ് വിശാലിെൻറ പത്രിക തള്ളിയത്. ആദ്യം പത്രിക തള്ളിയ വരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും ഒടുവിൽ തള്ളുകയായിരുന്നു. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഡിസംബർ 21 നാണ് ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24 ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.